Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sex-trafficking

എ​പ്സ്റ്റീ​ൻ ഫ​യ​ലു​ക​ളി​ൽ ഇനിയും മറഞ്ഞിരിക്കുന്നത് ആരൊക്കെ? ഇന്ത്യയിലെ ചില വമ്പൻമാരും വലയിൽ

ന്യൂ​യോ​ർ​ക്ക്: അ​ന്ത​രി​ച്ച ലൈം​ഗി​ക കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്സ്റ്റീ​ന്‍റെ ദു​രൂ​ഹ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വരുന്നതോടെ ആ​ഗോ​ള​ത​ല​ത്തി​ൽ പ​ല വ​ന്പ​ന്മാ​രും പ്ര​തി​ക്കൂ​ട്ടി​ലാകുന്നു! അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട ല​ക്ഷ​ക്ക​ണ​ക്കി​നു പേ​ജു​ക​ൾ വ​രു​ന്ന പു​തി​യ എ​പ്സ്റ്റീ​ൻ ഫ​യ​ലു​ക​ളി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​രാ​യ വ്യ​ക്തി​ക​ളും നിരവധി രാഷ്‌ട്രീ​യ​നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന. 30 ല​ക്ഷം പേ​ജു​ക​ൾ, 1.8 ല​ക്ഷം ചി​ത്ര​ങ്ങ​ൾ, 2,000 വീ​ഡി​യോ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​റ​ത്തു​വ​ന്ന പു​തി​യ രേ​ഖ​ക​ൾ. എ​പ്സ്റ്റീ​ൻ ഫ​യ​ൽ​സ് ട്രാ​ൻ​സ്പ​ര​ൻ​സി ആ​ക്ട് പ്ര​കാ​രം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​പ്പി​ട്ട നി​യ​മ​ത്തെ​ത്തു​ട​ർ​ന്നാ​ണ് രേ​ഖ​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, പ​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും ഇ​പ്പോ​ഴും മ​റ​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ഡെ​മോ​ക്രാ​റ്റു​ക​ൾ ശ​ക്ത​മാ​യി ആ​രോ​പി​ക്കു​ന്നു.

ഫ​യ​ലു​ക​ളി​ലെ പ്ര​മു​ഖ​ർ

പു​റ​ത്തു​വ​ന്ന രേ​ഖ​ക​ളി​ൽ പേ​രു​ള്ള പ​ല​രും ത​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധ​ച്ചി​ട്ടു​ണ്ട്. ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടു എ​ന്ന​ത് കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന​തി​ന് തെ​ളി​വ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ലോ​ൺ മ​സ്ക് - എ​പ്സ്റ്റീ​നു​മാ​യി മ​സ്ക് ന​ട​ത്തി​യ ഇ ​മെ​യി​ൽ സം​ഭാ​ഷ​ണ​ങ്ങൾ കഴിഞ്ഞ ദിവസം പു​റ​ത്തു​വ​ന്നിരുന്നു. ദ്വീ​പി​ലെ പാ​ർ​ട്ടി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ഇ​മെ​യി​ലി​ലു​ണ്ട്. എ​ന്നാ​ൽ, താ​ൻ എ​പ്സ്റ്റീ​ന്‍റെ ദ്വീ​പ് സ​ന്ദ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് മ​സ്കി​ന്‍റെ പ്ര​തി​ക​ര​ണം.

പ്രതിക്കൂട്ടിലായ വമ്പൻമാർ

ബി​ൽ ഗേ​റ്റ്സ് - ഗേ​റ്റ്സി​നെ​ക്കു​റി​ച്ചു​ള്ള ഞെ​ട്ടി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ എ​പ്സ്റ്റീ​ൻ എ​ഴു​തി​യ​തെ​ന്നു ക​രു​ത​പ്പെ​ടു​ന്ന ഇ​മെ​യി​ലു​ക​ളി​ലു​ണ്ട്. റ​ഷ്യ​ൻ യു​വ​തി​ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ​ത്തു​ട​ർ​ന്ന്, ലൈംഗികരോഗം ബാധിച്ചെന്നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കാ​ൻ എ​പ്സ്റ്റീ​ൻ സ​ഹാ​യി​ച്ച​താ​യി ഇ​മെ​യി​ലു​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, ഇ​ത് എ​പ്സ്റ്റീ​ന്‍റെ വ്യാ​ജ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നു ഗേ​റ്റ്സി​ന്‍റെ വ​ക്താ​വ് അ​റി​യി​ച്ചു.

ഡോ​ണ​ൾ​ഡ് ട്രം​പ് - ട്രം​പി​നെ​തി​രേ എ​ഫ്ബി​ഐ​ക്കു ല​ഭി​ച്ച നിര​വ​ധി പ​രാ​തി​ക​ൾ ഫ​യ​ലി​ലു​ണ്ട്. എ​ന്നാ​ൽ, ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും തെ​ളി​വു​ക​ളി​ല്ലാ​ത്ത വെ​റും ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. താ​ൻ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പേ എ​പ്സ്റ്റീ​നു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്നു ട്രം​പ് ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, ട്രം​പി​ന്‍റെ എ​തി​ർ​ക​ക്ഷി​ക​ൾ ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തെ ത​ള്ളി​ക്ക​ള​ഞ്ഞു.

ആ​ൻ​ഡ്രു രാ​ജ​കു​മാ​ര​ൻ (ബ്രി​ട്ട​ൻ) - ആ​ൻ​ഡ്രു രാ​ജ​കു​മാ​ര​ൻ വി​വി​ധ യു​വ​തി​ക​ളോ​ടൊ​പ്പം നിൽക്കുന്ന ചി​ത്ര​ങ്ങ​ൾ ഫ​യ​ലി​ലു​ണ്ട്. ഇ​ത് വ​ലി​യ വി​വാ​ദ​ത്തി​നു തി​രി​കൊ​ളു​ത്തി​യി​ട്ടു​ണ്ട്.

റി​ച്ചാ​ർ​ഡ് ബ്രാ​ൻ​സ​ൺ- വി​ർ​ജി​ൻ ഗ്രൂ​പ്പ് ത​ല​വ​ൻ ബ്രാ​ൻ​സ​ണും എ​പ്സ്റ്റീ​നും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. അ​തേ​സ​മ​യം, എ​പ്സ്റ്റീ​ന്‍റെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​താ​യി ബ്രാ​ൻ​സ​ൺ വി​ശ​ദീ​ക​രി​ക്കുന്നു.

സ്റ്റീ​വ് ബാ​ന​ൻ - ട്രം​പിന്‍റെ മു​ൻ ചീ​ഫ് സ്ട്രാ​റ്റ​ജി​സ്റ്റ് ആ​യി​രു​ന്ന സ്റ്റീ​വ് ബാ​ന​ൻ, എ​പ്സ്റ്റീ​ന്‍റെ പ്ര​തിച്ഛാ​യ മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ച്ച​താ​യി രേ​ഖ​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. എ​പ്സ്റ്റീ​ന്‍റെ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​തി​രോ​ധി​ക്കാ​നും അ​ദ്ദേ​ഹ​ത്തെ ഒ​രു ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യി ചി​ത്രീ​ക​രി​ക്കാ​നും ബാ​ന​ൻ ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ​താ​യി ഇ​മെ​യി​ലു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഹോ​വാ​ർ​ഡ് ലു​ട്നി​ക് - യു​എ​സ് കൊ​മേ​ഴ്‌​സ് ഡി​പ്പാ​ർ​ട്ട്‌​മെന്‍റ് സെ​ക്ര​ട്ട​റി ഹോ​വാ​ർ​ഡ് ലു​ട്നി​ക്കും കു​ടും​ബ​വും എ​പ്സ്റ്റീന്‍റെ സ്വ​കാ​ര്യ ദ്വീ​പ് സ​ന്ദ​ർ​ശി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി ഇ​മെ​യി​ലു​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ൽ, ഭാ​ര്യ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ത്ര​മാ​ണ് കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ന്ന​തെ​ന്ന് അ​ദ്ദേ​ഹ​ത്തിന്‍റെ ഓ​ഫീ​സ് പ്ര​തി​ക​രി​ച്ചു.

ലാ​റി സ​മ്മേ​ഴ്‌​സ് - മു​ൻ യു​എ​സ് ട്ര​ഷ​റി സെ​ക്ര​ട്ട​റി​യും ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ലാ​റി സ​മ്മേ​ഴ്‌​സ്, എ​പ്സ്റ്റീ​നു​മാ​യി ന​ട​ത്തി​യ നി​ര​ന്ത​ര സ​മ്പ​ർ​ക്ക​ത്തിന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ഓ​പ്പ​ൺ എ​ഐ ബോ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽനിന്നു രാജിവ​ച്ചു.

സ്റ്റീ​വ് ടി​ഷ് - ന്യൂ​യോ​ർ​ക്ക് ജ​യ​ന്‍റ്സ് സ​ഹ ഉ​ട​മ​യാ​യ സ്റ്റീ​വ് ടി​ഷ്, എ​പ്സ്റ്റീ​ന്‍റെ വീ​ട്ടി​ൽ വ​ച്ചു ക​ണ്ട സ്ത്രീ​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. സ്ത്രീ​ക​ൾ -പ്ര​ഫ​ഷ​ണ​ലു​ക​ൾ- ആ​ണോ എ​ന്ന് ടിഷ് ചോ​ദി​ച്ച​താ​യും രേ​ഖ​ക​ളി​ലു​ണ്ട്.

ബ്രെ​റ്റ് ര​ത്ന​ർ - പ്ര​ശ​സ്ത ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ ബ്രെ​റ്റ് ര​ത്ന​ർ എ​പ്സ്റ്റീ​നോ​ടൊ​പ്പം ഇ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ഫ​യ​ലി​ലു​ണ്ട്. മെ​ലാ​നി​യ ട്രം​പി​നെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​നം ചെ​യ്ത​ത് ഇ​ദ്ദേ​ഹ​മാ​ണ്.

മ​റ്റു പ്ര​ധാ​ന വ്യ​ക്തി​ക​ൾ

മു​ൻ ബ്രി​ട്ടീ​ഷ് മ​ന്ത്രി ലോ​ർ​ഡ് മാ​ൻ​ഡ​ൽ​സ​ൺ, മു​ൻ സ്‌​ളൊ​വാ​ക്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മി​റോ​സ്‌​ളോ​വ് ല​ജ്‌​കാ​ക്, ഗൂ​ഗി​ൾ സ​ഹ​സ്ഥാ​പ​ക​ൻ സെ​ർ​ജി ബ്രി​ൻ, മു​ൻ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി എ​ഹൂ​ദ് ബ​രാ​ക് എ​ന്നി​വ​രു​ടെ പേ​രു​ക​ളും രേ​ഖ​ക​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. ഇ​തി​നെ​ത്തു​ട​ർ​ന്ന് മി​റോ​സ്‌​ളോ​വ് ല​ജ്‌​കാ​ക് ത​ന്‍റെ പ​ദ​വി​യി​ൽ നി​ന്ന് രാ​ജി​വ​ച്ചു. മാ​ൻ​ഡ​ൽ​സ​ണും ഹൗ​സ് ഓ​ഫ് ലോ​ർ​ഡ്‌​സി​ൽനി​ന്ന് ഒ​ഴി​യു​മെന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ഒ​ളി​മ്പി​ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കേ​സി വാ​സ​ർ​മാ​ൻ, പ്ര​ശ​സ്ത ഇ​ൻ​ഫ്ലു​വ​ൻ​സ​ർ പീ​റ്റ​ർ അ​റ്റി​യ എ​ന്നി​വ​രും എ​പ്സ്റ്റീ​നു​മാ​യോ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി ഘി​സ്‌​ലെ​യ്ൻ മാ​ക്‌​സ്‌​വെ​ല്ലു​മാ​യോ ബ​ന്ധം പു​ല​ർ​ത്തി​യ​താ​യി രേ​ഖ​ക​ൾ പറയുന്നു. ഇന്ത്യയിലെ ചില വൻ വ്യവസായികളും എപ്‌സ്റ്റീന്‍റെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. അനിൽ അംബാനിയടക്കം ചിലരുടെ പേരുകൾ ഇതിനകംതന്നെ പുറത്തുവന്നു കഴിഞ്ഞു.

നീ​തി​ക്കാ​യു​ള്ള പോ​രാ​ട്ടം

എ​പ്സ്റ്റീ​ന്‍റെ ഇ​ര​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കു നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. പു​റ​ത്തു​വ​ന്ന ഇ​മെ​യി​ലു​ക​ളും ചി​ത്ര​ങ്ങ​ളും വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2019ൽ ​ജ​യി​ലി​ൽ വ​ച്ചാ​ണ് എ​പ്സ്റ്റീ​ൻ ജീവനൊടുക്കിയത്. എ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​ളി​യാ​യ ഘി​സ്‌​ലെ​യ്ൻ മാ​ക്‌​സ്‌​വെ​ൽ നി​ല​വി​ൽ ത​ട​വു ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്.

Latest News

Up